ഭാര്യയെ കൊന്ന ഭർത്താവിന‌് 11‐ാം ദിവസം ശിക്ഷ ചിത്രദുർഗ

ചിത്രദുർഗ > 11 ദിവസം മുമ്പ‌് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിന‌് ശിക്ഷിച്ച‌് കോടതി. ചിത്രദുർഗ ജില്ലയിലെ വൽസെ ഗ്രാമത്തിലെ പരമേശ്വരസ്വാമിയെയാണ‌് ജില്ലാ സെഷൻസ‌് കോടതി ജീവപര്യന്തം തടവിനും 5,000 രൂപ പിഴയടയ‌്ക്കാനും ശിക്ഷിച്ചത‌്.ജൂൺ 27നാണ‌് പരമേശ്വരസ്വാമി ഭാര്യ പുട്ടമ്മയെ (63) കൊലപ്പെടുത്തിയത‌്.
ഗ്രാമത്തിലെ മറ്റൊരാളുമായി പുട്ടമ്മയ‌്ക്ക‌് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന‌് കുത്തിക്കൊല്ലുകയായിരുന്നു. സംഭവം നടന്ന‌് മണിക്കൂറുകൾക്കകം പരമേശ്വരസ്വാമിയെ പൊലീസ‌് അറസ്റ്റ‌്ചെയ‌്തു. രണ്ടുദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി. കേസ‌് പരിഗണിച്ച ജില്ലാ സെഷൻസ‌് കോടതി 11‐ാം ദിവസം ജീവപര്യന്തം തടവിന‌് ശിക്ഷിക്കുകയുമായിരുന്നു. കർണാടകത്തിന്റെ ചരിത്രത്തിലാദ്യമായാണ‌് ഇത്രയും വേഗത്തിൽ ഒരു കേസിൽ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതെന്ന‌് ചിത്രദുർഗ ജില്ലാ പൊലീസ‌് സൂപ്രണ്ട‌് ശ്രീനാഥ‌് ജോഷി പറഞ്ഞു.









0 comments