കറുത്തതിന്റെ പേരിൽ പരിഹാസം: യുവതി ഭക്ഷണത്തിൽ വിഷം കലർത്തി 5 പേരെ കൊന്നു

മുംബൈ
കറുത്തതിന്റെ പേരിൽ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം കളിയാക്കുന്നതിന്റെ ദേഷ്യത്തിൽ സദ്യയിൽ വിഷം കലർത്തി. ഭക്ഷണം കഴിച്ച നാലു കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ‌് 120 പേർ ആശുപത്രിയിൽ ചികിത്സയിലാണ‌്. മഹാരാഷ്ട്രയിലെ റായ‌്ഗഡ‌് ജില്ലയിൽ മഹാദ‌് ഗ്രാമത്തിലാണ‌് സംഭവം. സംഭവത്തിൽ പ്രഗ്യ സർവാസെ എന്ന യുവതിയെ പൊലീസ‌് അറസ്റ്റ‌്ചെയ‌്തു.
രണ്ടുവർഷം മുമ്പ‌് വിവാഹിതയായ പ്രഗ്യയെ കറുത്ത നിറത്തിന്റെയും മോശപ്പെട്ട പാചകത്തിന്റെയുംപേരിൽ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം കളിയാക്കിയിരുന്നു. ഇതേ തുടർന്ന‌് ബന്ധുക്കളോട‌് യുവതിക്ക‌് പക ഉണ്ടായിരുന്നതായി പൊലീസ‌് പറഞ്ഞു.
ഇതിനിടയിലാണ‌് ബന്ധുവായ സുഭാഷ‌് മാനെയുടെ ഗൃഹപ്രവേശനച്ചടങ്ങിനുള്ള സദ്യയിൽ വിഷം കലർത്തിയത‌്. ഭക്ഷണം കഴിച്ചവർക്ക‌് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ട‌് ആശുപത്രിയിൽ എത്തിച്ചു. പൊലീസ‌് നടത്തിയ അന്വേഷണത്തിലാണ‌് ഗൃഹപ്രവേശനച്ചടങ്ങ‌് നടന്ന വീടിനടുത്തുനിന്ന‌് കീടനാശിനി കണ്ടെടുത്തു.









0 comments