പ്രശാന്ത്നായരെ കണ്ണന്താനം ഒഴിവാക്കി

ന്യൂഡൽഹി
കേന്ദ്ര ടൂറിസംമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പ്രശാന്ത് നായരെ ഒഴിവാക്കി. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് നടപടി. പ്രശാന്തിനെ ഒഴിവാക്കിയ ക്യാബിനറ്റ് കമ്മിറ്റി പുതിയ നിയമനം നൽകിയിട്ടില്ല.
അഞ്ചു വർഷത്തേക്കുള്ള നിയമനമാണ് ഒരു വർഷം തികയുംമുമ്പ് മന്ത്രി ഒഴിവാക്കിയത്. കള്ളനാണയങ്ങളെ അടുത്തു കണ്ടാലെ തിരിച്ചറിയാനാകു എന്ന പ്രശാന്തിന്റെ ഫെയ‌്സ്ബുക‌് പോസ്റ്റ് വിവാദമായിരുന്നു. “രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ടു നാണയങ്ങളും ഇട്ടുവച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്തുകണ്ടാലെ ശരിക്കും തിരിച്ചറിയാൻ പറ്റൂ’ എന്നായിരുന്നു ഫെയ‌്സ്ബുക‌് പോസ്റ്റ‌്.









0 comments