താജ്‌‌മഹലിനു നേരെ സംഘപരിവാര്‍ ആക്രമണം; പടിഞ്ഞാറേ ഗേറ്റ് തകര്‍ത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 12, 2018, 03:04 PM | 0 min read

ന്യൂഡല്‍ഹി  > ചരിത്രസ്‌മാരകമായ താജ്മഹലിനു നേരെ സംഘപരിവാര്‍ ആക്രമണം. വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് തകര്‍ത്തു. ചുറ്റികകളും കമ്പിപ്പാരകളുമായി വന്നായിരുന്നു വിഎച്ച്‌‌പി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. സംഭവത്തെ ന്യായീകരിച്ച് വിഎച്ച്പി രംഗത്തെത്തിയിട്ടുണ്ട്.

ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നത്. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നേരത്തെ താജ്മഹലിന്റെ പേര് റാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വന്നിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


 



deshabhimani section

Related News

View More
0 comments
Sort by

Home