ഹിമാചൽ മഴക്കെടുതിയില്‍ മരണം 51

rain himachal pradesh
വെബ് ഡെസ്ക്

Published on Jul 03, 2025, 09:27 AM | 1 min read

ഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴ. പേമാരിയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത്‌ 51 ജീവൻ പൊലിഞ്ഞു. 22 പേരെ കാണാനില്ല. ജൂൺ 20 മുതൽ ആരംഭിച്ച കാലവർഷത്തിൽ 22 പേരെ കാണാതായതായി. മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് - 10 പേരാണ്‌ ഇവിടെ മാത്രമായി മരണപ്പെട്ടത്‌.


204 വീടുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. 22 വീടുകൾ പൂർണമായി തകർന്നു. പൊതുമേഖലയിൽ 283.39 കോടിയുടെയും സ്വകാര്യ മേഖലയിൽ 88.03 ലക്ഷത്തിന്റെയും നാശനഷ്‌ടം സംഭവിച്ചതായും റിപ്പോർട്ട്‌ ചെയ്യുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home