പ്രതിരോധ ബജറ്റിൽ വീണ്ടും വർധന; 50000 കോടി കൂടി അനുവദിക്കാൻ തീരുമാനം

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതിരോധ ബജറ്റിൽ വൻ വർധന വരുത്താൻ ഇന്ത്യ. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് 50,000 കോടി രൂപകൂടി അധികമായി വകയിരുത്താനാണ് തീരുമാനം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം തേടുമെന്നും റിപ്പോർട് പറയുന്നു. ഇസ്രയേലിന്റെ അയേൺ ഡോം പ്രതിരോധ സംവിധാന മാതൃക സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട് ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സായുധ സേന ഭാർഗവസ്ത്ര പരീക്ഷിച്ചിരുന്നു 'ഹാർഡ് കിൽ' മോഡിൽ പുതിയതും ചെലവ് കുറഞ്ഞതുമായ കൗണ്ടർ-ഡ്രോൺ സംവിധാനമാണിത്. ഈ സംവിധാനത്തിൽ ഉപയോഗിക്കുന്ന മൈക്രോ-റോക്കറ്റുകൾ ഈ ആഴ്ച ഒഡീഷയിലെ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിലാണ് വിജയകരമായി ടെസ്റ്റ് ചെയ്തത്.
എക്കാലത്തെയും ഉയർന്ന പ്രതിരോധ ചെലവ്
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ ബജറ്റിൽ 13.45 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവെച്ചത്.
ഇത്തവണ കേന്ദ്ര ബജറ്റിൽ 9.53% വര്‍ദ്ധനവ് വരുത്തിയിരുന്നു. ഇത് സർവ്വ കാല റെക്കോര്‍ഡ് തുകയാണ്. 6.81 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് കൂടാതെയാണ് യുദ്ധ സാഹചര്യം തീർത്ത സന്ദർഭത്തിൽ 50000 കോടി രൂപകൂടി അധികമായി അനുവദിക്കുന്നത്.









0 comments