അസമിൽ 5 കോടിയുടെ നിരോധിത യാബ ഗുളികകൾ പിടികൂടി: 2 പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ഗുവാഹത്തി: അസമിൽ നിരോധിത യാബ ഗുളികകളുടെ വൻ ശേഖരം പിടിച്ചെടുത്തു. ശ്രീഭൂമി ജില്ലയിലാണ് സംഭവം. 5 കോടിയിലധികം വിലമതിക്കുന്ന നിരോധിത യാബ ഗുളികകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുവാമര ബൈപാസിൽ പൊലീസ് നടത്തിയ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിലൂടെയാണ് നിരോധിത ഗുളികകൾ പിടിച്ചെടുത്തത്. 29,400 യാബ ഗുളികകൾ കണ്ടെടുത്തു. രണ്ട് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തതായും ആവശ്യമായ നിയമ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
യാബ ഗുളികകളിൽ ലഹരിവസ്തു നിയമപ്രകാരം ഷെഡ്യൂൾ II പദാർഥമായ മെത്താംഫെറ്റാമൈനും കഫീനും അടങ്ങിയിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.









0 comments