ദേശീയ അതോറിറ്റി വിലനിലവാരം പുതുക്കി

നാനൂറോളം മരുന്നുകൾക്ക്‌ ഇന്നുമുതൽ വിലവർധന

medicine tablets
വെബ് ഡെസ്ക്

Published on Apr 01, 2025, 10:54 AM | 1 min read

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ രാജ്യത്ത്‌ നാനൂറോളം മരുന്നുകൾക്ക്‌ വില വർധിക്കും. 1.74 ശതമാനമാണ്‌ വില വർധന. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്‌ അതോറിറ്റിയാണ്‌ (എൻപിപിഎ) വിലനിർണയ പുതുക്കിയതോടെയാണ് ഇത്.


അർബുദം, പ്രമേഹം, വിവിധ അണുബാധകൾ, അലർജി, ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, ചില മെഡിക്കൽ ഉപകരണങ്ങൾ, ആന്റിവൈറൽ, വേദനസംഹാരികൾ എന്നിവയുടെ വിലയും വർധിക്കും. എല്ലാ വർഷവും നടത്തുന്ന ഈ വിലവർധന ജീവൻരക്ഷാ മരുന്നുകൾക്ക്‌ മാത്രമാണെന്നതിനാൽ സാധാരണക്കാരായ രോഗികളെയാണ്‌ ഇത്‌ ബാധിക്കുക. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ചൊവ്വാഴ്ച മുതലാണ് ഇത് പ്രബല്യത്തിലാവുന്നത്.


ഹൃദയധമനികളിലെ തടസം നീക്കാൻ സ്ഥാപിക്കുന്ന സ്‌റ്റെന്റിയും വില വർധിക്കും. നിർമാണകമ്പനികൾക്ക്‌ ഇതിനുള്ള അനുമതിയും എൻപിപിഎ നൽകി കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home