ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം:പുണെയിൽ ഒരു കുടുബത്തിലെ നാല് പേർക്ക് പരിക്ക്

പുണെ : പുണെയിൽ എൽപിജി ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. ദമ്പതികൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരുടെ എല്ലാം പരിക്ക് ഗുരുതരമാണെന്നാണ് വിവരം. വാദ്കർ മാല പ്രദേശത്തെ ഒരു ചെറിയ മുറിയിലാണ് കുടുംബം താമസിച്ചിരുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്റ്റൗ നോബ് അയഞ്ഞതിനാൽ വീട്ടിൽ വാതക ചോർച്ചയുണ്ടായി. രാവിലെ ലൈറ്റർ ഉപയോഗിച്ച് സ്റ്റൗ കത്തിച്ചപ്പോഴാണ് വൻ പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം- കാലേപാദൽ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ മാൻസിംഗ് പാട്ടീൽ പറഞ്ഞു. ദമ്പതികൾക്ക് 80 ശതമാനം പൊള്ളലേറ്റതായും 15ഉം 19ഉം വയസ്സുള്ള രണ്ട് കുട്ടികൾക്ക് 40 ശതമാനം പൊള്ളലേറ്റതായും അദ്ദേഹം പറഞ്ഞു.









0 comments