രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 3,961 സജീവ കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 4000ത്തിലേയ്ക്ക്. പുതിയ നാല് മരണം കൂടെ റിപ്പോർട്ട് ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 8 മണി വരെ ഇന്ത്യയിൽ സജീവമായ 3,961 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത് 32 കോവിഡ് മരണങ്ങളാണ്.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഞായറാഴ്ച 203 സജീവ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ പുതിയതായി 47 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ ആകെ സജീവമായ കേസുകൾ 483 ആയി. മഹാരാഷ്ട്രയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത 21 കോവിഡ് - കേസുകൾ ഉൾപ്പടെ 506 സജീവകേസുകളും പശ്ചിമ ബംഗാളിൽ 44 പുതിയ കേസുകൾ ഉൾപ്പടെ 331 കോവിഡ് കേസുകളുമുണ്ട്.
കർണാടകയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകളിൽ മുൻകരുതലുകൾ എടുക്കണമെന്ന് കർണാടക സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കുട്ടികൾക്ക് പനി, ചുമ, ജലദോഷം, മറ്റ് ലക്ഷണങ്ങൾ എന്നിവ ഉണ്ടായാൽ അവരെ സ്കൂളിലേക്ക് അയയ്ക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉചിതമായ ചികിത്സ നൽകണമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു.









0 comments