രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3758 ആയി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3758 ആയി. 363 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 383 പേർ രോഗമുക്തരായി. കർണാടകയിൽ ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. മഹാരാഷ്ട്രയിൽ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹി (436), ഗുജറാത്ത് (320), കർണാടക (238), പശ്ചിമബംഗാൾ (287), ഉത്തർപ്രദേശ് (149), തമിഴ്നാട് (199) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ. സ്ഥിതി നിയന്ത്രണവിധേയമാണെന്നും രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ പറഞ്ഞു.
കേരളത്തില്‍ 24 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ കോവിഡ് കാരണം കേരളത്തില്‍ മരിച്ചത് 7 പേര്‍ ആണെന്നാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കര്‍ണാടകയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര , ദില്ലി , തമിഴ് നാട് ,കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.









0 comments