ഉത്തർപ്രദേശിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; 3 മരണം

photo credit: X
സഹാറൻപൂർ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു.
ശനിയാഴ്‌ച പുലർച്ചെ നിഹാൽ ഖേദി ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. അപകടം നടക്കുമ്പോൾ നിരവധി തൊഴിലാളികൾ അവിടെയുണ്ടായിരുന്നുവെന്ന് സഹാറൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് ബൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫാക്ടറി നടത്തിപ്പുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏത് തരം പടക്കങ്ങളാണ് യൂണിറ്റിൽ നിർമിക്കുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിരവധി അനധികൃത പടക്ക ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ഗ്രാമവാസികൾ അവകാശപ്പെട്ടു.









0 comments