അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് 200 മലയാളികള്‍കൂടി നാട്ടിലേയ്ക്ക് തിരിച്ചു

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് 200 മലയാളികള്‍കൂടി നാട്ടിലേയ്ക്ക് തിരിച്ചു. നാട്ടിലേയ്ക്ക് മടങ്ങാൻ കേരള ഹൗസിന്റെ സഹായം തേടിയ മലയാളികൾ വിവിധ ട്രെയിനുകളിലായാണ് യാത്ര തിരിച്ചത്.
നിസാമുദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനില്‍ 120 പേരും മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലും കേരള എക്‌സപ്രസിലും 40 വീതവും പേര്‍ക്കാണ് ടിക്കറ്റ് ലഭിച്ചത്. പഞ്ചാബ്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാർഥികളാണ് യാത്രക്കാരില്‍ ഏറെയും. 48 പേര്‍ കൂടി ഇന്ന് കേരളഹൗസിലെത്തി.
വിദ്യാർഥികളും വിനോദയാത്രയ്ക്ക് പോയി സംഘർഷമേഖലയിൽ ഒറ്റപ്പെട്ടു പോയവരുമാണ് ഇന്നെത്തിയവരുടെ സംഘത്തിലുള്ളത്. യാത്രികരുടെ വരവ് തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളീയര്‍ക്ക് നാട്ടിലെത്താനുള്ള യാത്രാസൗകര്യം ഒരുക്കാന്‍ ഡല്‍ഹിയിലെ കേരള ഹൗസ് മുഖേന നടത്തിയ ഇടപെടലുകള്‍ വഴിയാണ് 200 പേരുടെ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ഉറപ്പാക്കാനായത്.









0 comments