ഹരിയാനയിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ കുളത്തിൽ മുങ്ങിമരിച്ചു

പ്രതീകാത്മകചിത്രം
ഗുരുഗ്രാം : ഹരിയാനയിലെ നുഹ് ജില്ലയിൽ ഒരു കുടുംബത്തിലെ നാലു പേർ കുളത്തിൽ മുങ്ങിമരിച്ചു. രണ്ട് സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെ സലഹേരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. വൈകുന്നേരത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു.
ആസ് മുഹമ്മദ് എന്ന കർഷകന്റെ വയലിലെ കുളത്തിലാണ് അപകടമുണ്ടായത്. ഗ്രാമത്തിലെ സ്ത്രീകൾ പലപ്പോഴും വസ്ത്രങ്ങൾ കഴുകാനായി ഇവിടെയാണ് എത്തിയിരുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജംഷിദ (38) യും സഹോദരഭാര്യ മദീന (35) യും പെൺമക്കളായ സുമയ്യ (10), സോഫിയ (11) എന്നിവരോടൊപ്പം കുളത്തിലേക്ക് പോയതായി പൊലീസ് പറഞ്ഞു.
അമ്മമാർ വസ്ത്രങ്ങൾ കഴുകുമ്പോൾ രണ്ട് പെൺകുട്ടികളും കുളിക്കാൻ കുളത്തിറങ്ങി. കുളിക്കുന്നതിനിടെ കുട്ടികൾ ആഴത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. ഇതുകണ്ട് കുട്ടികളുടെ അമ്മമാർ അവരെ രക്ഷിക്കാൻ ചാടിയെങ്കിലും നാലുപേരും മുങ്ങിമരിച്ചു. രണ്ട് സ്ത്രീകൾക്കും നീന്തൽ അറിയില്ലായിരുന്നുവെന്നും പെൺമക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വിവരം ലഭിച്ചയുടൻ ഗ്രാമവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസും സ്ഥലത്തെത്തി. വൈകിട്ടോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.









0 comments