6 മാസം; കർണാടകത്തിൽ പേവിഷബാധയേറ്റ് 19 മരണം

ബംഗളൂരു : കർണാടകത്തിൽ ആറുമാസത്തിനിടെ 2.3 ലക്ഷം തെരുവുനായ ആക്രമണങ്ങളും 19 പേവിഷബാധ മരണവും റിപ്പോർട്ട് ചെയ്‌തു.
2,31,091 തെരുവുനായ ആക്രമണങ്ങളാണ് റിപ്പോർട്ടുചെയ്‌തത്. ഈ വർഷം ജൂൺ വരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഇതേസമയം, 1,69,672 തെരുവുനായ ആക്രമണങ്ങളും 18 മരണങ്ങളുമായിരുന്നു റിപ്പോർട്ടുചെയ്‌തത്. 36.20 ശതമാനം വർധനയാണ് തെരുവുനായ ആക്രമണങ്ങളിൽ ഈ വർഷമുണ്ടായത്.








0 comments