ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിരക്കിൽപ്പെട്ട് 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റെയിൽവേ സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്‌ച രാത്രി 9.55 നാണ് സംഭവം. മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തിരക്ക് നിയന്ത്രണവിധേയമായതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.









0 comments