സിപിഐ 125 അംഗ ദേശീയ കൗൺസിൽ; 12 പേർ കേരളത്തിൽ നിന്ന്

ചണ്ഡീഗഡ്: സിപിഐ 25-ാമത് പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക്. 125 അംഗ ദേശീയ കൗൺസിലിനെ തെരഞ്ഞെടുത്തു. 11 അംഗ കൺട്രോൾ കമ്മീഷനെയും 11 അംഗ സെക്രട്ടറിയേറ്റിനെയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തിൽനിന്ന് 12 പേരാണ് ദേശീയ കൗണ്‍സിലിലുള്ളത്. 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ബിനോയി വിശ്വം, കെപി രാജേന്ദ്രൻ, പി പി സുനീർ, കെ രാജൻ, പി പ്രസാദ്, ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, ജി ആർ അനിൽ, രാജാജി മാത്യു, പി വസന്തം, ഗോവിന്ദൻ വള്ളിക്കാപ്പിൽ, ടി ജെ ആഞ്ചലോസ് എന്നിവരെയാണ് കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. മലയാളികളായ കെ പ്രകാശ് ബാബു, പി സന്തോഷ്‌കുമാർ എന്നിവർ സെന്ററിൽനിന്ന് ദേശീയ കൗൺസിലിലെത്തി.









0 comments