പി സി ചാക്കോയും തോമസ് കെ തോമസും ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി

മുംബൈ > എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയും, തോമസ് കെ തോമസും കൂടിക്കാഴ്ച നടത്തി. ശരത് പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ മന്ത്രി മാറ്റം സംബന്ധിച്ച വിഷയങ്ങൾ ചർച്ചയായില്ലെന്നാണ് വിവരം. ഇന്നത്തെ ചർച്ചയിൽ സംസാരിച്ചത് പാർടി കാര്യങ്ങൾ മാത്രമാണെന്നും തന്റെ കാര്യങ്ങളെല്ലാം ശരത് പവാറിനെ അറിയിച്ചു. നാളെ നേതാക്കൾ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രിമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു.









0 comments