ലങ്കയുടെ മണ്ണ്‌ ഇന്ത്യക്കെതിരെ 
ഉപയോഗിക്കില്ല : ദിസനായകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:57 AM | 0 min read


ന്യൂഡൽഹി
ശ്രീലങ്കയുടെ മണ്ണ്‌ ഇന്ത്യ വിരുദ്ധതയ്‌ക്കായി  ഉപയോഗിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ്‌ അനുര കുമാര ദിസനായകെയുടെ ഉറപ്പ്‌. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തി. ഹൈദരാബാദ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ആഴത്തിലുള്ള ഉഭയകക്ഷി ബന്ധം സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നത്‌ ചർച്ചയായെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ നേതാക്കൾ പറഞ്ഞു.

കടബാധ്യതയിൽപ്പെട്ട ശ്രീലങ്കയ്‌ക്ക്‌ ഇന്ത്യ ധനസഹായം നൽകിയതിൽ ദിസനായകെ നന്ദി പറഞ്ഞു. ശ്രീലങ്കയിലെ കാങ്കസൻതുറൈ തുറമുഖ വികസനത്തിന്‌ ഇന്ത്യ സഹായം വാഗ്‌ദാനം ചെയ്‌തു. ശ്രീലങ്കയുടെ സൈനിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായം നൽകും. സംയുക്ത അഭ്യാസങ്ങൾ, സമുദ്ര നിരീക്ഷണം എന്നിവ നടത്തും.  ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ചയായി. ബ്രിക്‌സിൽ അംഗമാകാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങൾക്ക്‌ ദിസനായകെ പിന്തുണ അഭ്യർഥിച്ചു. ഇതടക്കം നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖർ, വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ എന്നിവരുമായും ദിസനായകെ കൂടിക്കാഴ്‌ച നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home