ഡൽഹിയിൽ 2 സീറ്റിൽ 
സിപിഐ എം മത്സരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:52 AM | 0 min read


ന്യൂഡൽഹി
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കരാവൽ നഗർ, ബദർപുർ മണ്ഡലങ്ങളിൽ സിപിഐ എം മത്സരിക്കും. പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അശോക്‌ അഗർവാൾ കരാവൽ നഗറിൽ സ്ഥാനാർഥിയാകും. തൊഴിലാളികളുടെയും അധസ്ഥിതരുടെയും അവകാശസമരങ്ങൾക്ക്‌ നേതൃത്വംനൽകിവരുന്ന ജഗദീഷ്‌ ചന്ദ്‌ ശർമ ബദർപുരിൽ മത്സരിക്കും. ജനക്ഷേമപരമായ ഇടതുപക്ഷ ബദൽ അജൻഡ ഉയർത്തിപ്പിടിച്ച്‌ പ്രചാരണം നടത്തുമെന്ന്‌  സംസ്ഥാന സെക്രട്ടറി അനുരാഗ്‌ സക്‌സേന അറിയിച്ചു. ബിജെപിയുടെ വർഗീയ അജൻഡ ചെറുത്തുതോൽപിക്കുക, 10 വർഷത്തെ എഎപി ഭരണത്തെ വിലയിരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ മത്സരം. പ്രകടന പത്രിക 19ന്‌ പുറത്തിറക്കും.



deshabhimani section

Related News

View More
0 comments
Sort by

Home