കെ എം തിവാരിക്ക്‌ വിട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 12:49 AM | 0 min read


ന്യൂഡൽഹി
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും ഡൽഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരിക്ക്‌ ആയിരങ്ങൾ അന്ത്യാഞ്‌ജലി അർപ്പിച്ചു.  ഗാസിയാബാദ്‌ ജില്ലാ കമ്മിറ്റി ഓഫീസിലും ഡൽഹി ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിലും മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന്‌ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ്‌ ഘട്ടിൽ സംസ്‌കരിച്ചു.

പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്‌, തപൻ സെൻ, അശോക്‌ ധാവ്ളെ, നീലോൽപൽ ബസു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ ഹേമലത, മറിയം ധാവ്‌ളെ, കെ രാധാകൃഷ്‌ണൻ എംപി, ആർ അരുൺകുമാർ, മുരളീധരൻ, എ ആർ സിന്ധു,  ബി വെങ്കട്ട്‌, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ്‌ സക്‌സേന, വി ശിവദാസൻ എംപി  എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. സിപിഐ എം കേരള സംസ്ഥാന കമ്മിറ്റിക്കുവേണ്ടി കെ രാധാകൃഷ്‌ണൻ പുഷ്‌പചക്രം സമർപ്പിച്ചു.

സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, മഹിള അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ഡിഎസ്‌എംഎം തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി പ്രതിനിധികളും അന്ത്യാഭിവാദ്യം അർപ്പിച്ചു. ‘ദേശാഭിമാനി’ക്കുവേണ്ടി പുഷ്‌പചക്രം സമർപ്പിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home