മുൻ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 07:27 AM | 0 min read

ബംഗളൂരു > കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയും ആയിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ധിരാ ഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. 2017ലാണ് കൃഷ്ണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.2023ൽ പത്മ പുരസ്കാരം ലഭിച്ചു.

1932 മെയ് 1 ന് കർണാടകയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളിയിലാണ് കൃഷ്ണയുടെ ജനനം. മൈസൂരുവിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബംഗളൂരുവിലെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിരുദം നേടി. ടെക്സാസിലെ ഡാളസിലുള്ള സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിലും വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലുമായി പഠനം പൂർത്തിയാക്കി.

 



deshabhimani section

Related News

View More
0 comments
Sort by

Home