കീടനാശിനി കലർത്തിയ ചായ കുടിച്ചു; ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 03:56 PM | 0 min read

ജയ്പൂർ > കീടനാശിനി കലർത്തിയ ചായ കുടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് സംഭവം. തേയിലയാണെന്ന് കരുതി കുടുംബാം​ഗങ്ങളിലൊരാൾ അബദ്ധത്തിൽ കീടനാശിനി കലർത്തി ചായ ഉണ്ടാക്കുകയായിരുന്നു. ചായ കുടിച്ചതിനു പിന്നാലെ എല്ലാവരും ചർദ്ദിക്കാൻ തുടങ്ങി.

ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും 3 പേർ മരിച്ചു. ദാരിയ (53), മരുമകള്‍ ചന്ദ (33), ചന്ദയുടെ മകൻ അക്ഷയ് (14) എന്നിവരാണ് മരിച്ചത്.  ദാരിയയുടെ ഭർത്താവ്, മകൻ, ഇവരുടെ മറ്റൊരു ബന്ധു എന്നീ മൂന്നു പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home