സിറിയയിലുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി > സിറിയയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്. എല്ലാ ഇന്ത്യൻ പൗരരും എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 90 ഇന്ത്യൻ പൗരന്മാരാണ് സിറിയയിലുള്ളത്. ഇതിൽ 14 പേർ യുഎന്നിന്റെ വിവിധ സംഘടനകളിൽ ജോലി ചെയ്യുന്നവരാണ്.
ഇന്ത്യൻ എംബസി ദമാസ്‌കസിൽ പ്രവർത്തിക്കുന്നുണ്ടെന്നും സിറിയയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ എംബസി സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തിരുന്നു. ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ച ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറി ഭരണം പിടിച്ചെടുത്തത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 5,00,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.









0 comments