പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു

ഭഗൽപൂർ > ബീഹാറിലെ ഭഗൽപൂർ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു. പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് വെടിവെച്ചത്.
സോമിൽ രാജ് (14) ആണ് മരിച്ചത്, അർധവാർഷിക പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ കുട്ടി വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അവകാശപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഹൽഗാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ആനന്ദ് വിഹാർ കോളനിയിലെ വീട്ടിൽ വെച്ചാണ് സോമിൽ രാജ് സ്വയം വെടിയുതിർത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. റിവോൾവറും മൊബൈൽ ഫോണും പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് കഹൽഗാവ് എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരിക്കുന്നതിനു മുമ്പ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തുക്കൾക്ക് സോമിൽ രാജ് സന്ദേശം അയച്ചിരുന്നു.









0 comments