രാജസ്ഥാനിൽ വിനോദയാത്രാ ബസ് മറിഞ്ഞ് 3 മരണം

ജയ്പൂർ > രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ വിനോദയാത്രാ ബസ് മറിഞ്ഞ് മൂന്ന് സ്കൂൾ വിദ്യാർഥികൾ മരിച്ചു. 25 പേർക്ക് പരിക്ക്. മഹാത്മാഗാന്ധി സ്‌കൂളിലെ പ്രീതി, ആരതി, അനിത എന്നിവരാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.
പിക്‌നിക്കിനായി പാലിയിലെ ദേസൂരിയിലുള്ള പരശുറാം മഹാദേവ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനീഷ് ത്രിപാഠി പറഞ്ഞു. ബസിൽ 62 കുട്ടികളും ആറ് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന 37 വിദ്യാർഥികളെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചതായി ഡിഎസ്പി പറഞ്ഞു.
ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമയും ഗവർണർ ഹരിഭാവു ബഗഡെയും അനുശോചനം രേഖപ്പെടുത്തി.









0 comments