അമ്മക്കടുവ അബദ്ധത്തിൽ കടിച്ചു; 3 കടുവക്കുഞ്ഞുങ്ങൾ ചത്തു

കൊൽക്കത്ത > അമ്മക്കടുവ അബദ്ധത്തിൽ കടിച്ചതിനെത്തുടർന്ന് 3 കടുവക്കുഞ്ഞുങ്ങൾ ചത്തു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ബംഗാൾ സഫാരിയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ഇവിടെയുള്ള റിക്ക എന്ന കടുവയ്ക്ക് കുഞ്ഞുങ്ങൾ ജനിച്ചത്. കുഞ്ഞുങ്ങളെ വായിൽ കടിച്ചെടുത്ത് ഷെൽട്ടറിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
അമ്മക്കടുവയുടെ പല്ല് കുഞ്ഞുങ്ങളുടെ ട്രക്കിയയിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചതെന്ന് പശ്ചിമബംഗാൾ മൃഗശാല അതോറിറ്റി സെക്രട്ടറി സൗരവ് ചൗധരി പറഞ്ഞു. രണ്ട് കുഞ്ഞുങ്ങൾ വ്യാഴാഴ്ചയും ഒരു കുഞ്ഞ് വെള്ളിയാഴ്ചയുമാണ് ചത്തത്. തെറ്റായ സ്ഥാനത്ത് കടിച്ചതിനെത്തുടർന്നുണ്ടായ അപകടമാണെന്നും ഭാവിയിൽ കൂടുതൽ മുൻകരുതലെടുക്കുമെന്നും മൃഗശാല അധികൃതർ പറഞ്ഞു.









0 comments