ആരാധനാലയ നിയമം റദ്ദാക്കിയാൽ പ്രത്യാഘാതം ഗുരുതരം ; ഇടപെടൽ ഹർജി നൽകി ജ്ഞാൻവാപി മസ്‌ജിദ് കമ്മിറ്റി

ന്യൂഡൽഹി
ആരാധനാലയങ്ങള്‍ക്ക് 1947 ആഗസ്ത് 15നുള്ള മതപരമായ സ്വഭാവം അതുപോലെ നിലനിര്‍ത്തണമെന്ന 1991ലെ ആരാധനാലയ നിയമം ഇല്ലാതായാൽ രാജ്യത്ത് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സുപ്രീംകോടതിയിൽ ജഞാൻവാപി മസ്‌ജിദ് കമ്മിറ്റി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്നതിൽ ഒരടിസ്ഥാനവുമില്ലെന്നും ഇടപെടൽ ഹര്‍ജിയിൽ പറഞ്ഞു. യുപി സംഭലിലെ ഷാഹി മസ്ജിദിൽ അവകാശവാദമുന്നിയിച്ച് നൽകിയ ഹര്‍ജിയിൽ ഏകപക്ഷീയമായി സര്‍വേയ്‌ക്ക് കോടതി ഉത്തരവിട്ടതാണ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിലെത്തിയത്. ഇത്തരം ആവശ്യം അംഗീകരിച്ചാൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും തർക്കങ്ങള്‍ തലപൊക്കും. നിയമവാഴ്‌ചയും സാമുദായിക സൗഹാർദവും തകരും. പുരാതന ക്ഷേത്രങ്ങളാണെന്ന് പറഞ്ഞ് നിരവധി മസ്ജിദുകളിലും ദര്‍ഗകളിലും അവകാശവാദം ഉയരുന്നുണ്ട്. പൗരാണിക ഭരണാധികാരികളുടെ നടപടികളെക്കുറിച്ചുള്ള പരാതികള്‍ ഇപ്പോള്‍ പരിഹരിക്കാനാകില്ല. അയോധ്യകേസിൽ സുപ്രീംകോടതി തന്നെ ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്–- ഹർജിയിൽ പറഞ്ഞു.









0 comments