ജയന്റ് വീലിൽ നിന്ന് താഴേക്കു വീണു; ഇരുമ്പുകമ്പിയിൽ തൂങ്ങിക്കിടന്ന 13കാരി അത്ഭുതകരമായി രക്ഷപെട്ടു

ലക്നൗ > ജയന്റ് വീലിൽ നിന്നു താഴേക്കുവീണ 13കാരി അത്ഭുതകരമായി രക്ഷപെട്ടു. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം. ഏകദേശം 60 അടിയോളം ഉയരത്തിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. വീഴുന്നതിനിടെ ജയന്റ് വീലിന്റെ ഇരുമ്പുകമ്പിയിൽ പിടിച്ച കുട്ടി 60 അടി ഉയരത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഓപ്പറേറ്റർ ഉടൻ തന്നെ ജയന്റ് വീൽ പതിയെ തിരിച്ച് കുട്ടിയെ താഴെയെത്തിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടുകാരോടൊപ്പം ജയന്റ് വീലിൽ കയറിയ കുട്ടി മുകളിലെത്തിയപ്പോഴേക്കും പേടിച്ച് നിലവിളിച്ചു തുടങ്ങിയിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഇതിനിടെ, കാബിനിൽനിന്നു പുറത്തേക്കു വീണു. വീണെങ്കിലും കുട്ടി ഇരുമ്പുകമ്പിയിൽ പിടിച്ചു കിടന്നു. ഓപ്പറേറ്റർ ഉടൻ തന്നെ വീൽ സാവധാനം തിരിച്ച് താഴെയെത്തിക്കുകയായിരുന്നു.
എന്നാൽ ജയന്റ് വീൽ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലായിരുന്നുവെന്ന് യുപി പൊലീസ് വ്യക്തമാക്കി. നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.









0 comments