മഹാ കുംഭമേള 2025: നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ഓക്സിജൻ ഫോറസ്റ്റ് ഒരുക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 08:56 PM | 0 min read

ലഖ്നൗ > മഹാ കുംഭമേളയിലെത്തുന്നവർക്കു വേണ്ടി 'ഓക്സിജൻ ഫോറസ്റ്റ്' ഒരുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുമ്പ് തന്നെ മഹാ കുംഭനഗർ പൂർണമായും ഹരിതാഭമാക്കാനാണ് യുപി സർക്കാരിന്റെ ഉത്തരവെന്ന് പ്രയാഗ്‌രാജ് ഡിഎഫ്ഒ അരവിന്ദ് കുമാർ യാദവ് പറഞ്ഞു.  മഹാ കുംഭമേള നടക്കുന്ന മേഖലയിൽ 1.5 ലക്ഷം ചെടികൾ നട്ടുപിടിപ്പിക്കും.1.38 ലക്ഷത്തോളം ചെടികൾ നട്ടുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

1,49,620 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനകം 137,964 തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്തെ ന​ഗരവുമായി ബന്ധിപ്പിക്കുന്ന എൻട്രി, എക്‌സിറ്റ് റൂട്ടുകൾ ചെടികൾ കൊണ്ട് അലങ്കാരിക്കും. 50,000 സിമൻ്റ് ട്രീ ഗാർഡുകളും 10,000 റൗണ്ട് ഇരുമ്പ് ഗാർഡുകളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. 190 കിലോ മീറ്റർ ചുറ്റളവിൽ 18 റൂട്ടുകളിലായി 50,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home