രണ്ട് വർഷം മുമ്പ് കാണാതായ കുട്ടി പിറന്നാൾ ദിനത്തിൽ തിരിച്ചെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 04:09 PM | 0 min read

ന്യൂഡൽഹി > കാണാതായി രണ്ട് വർഷത്തിന് ശേഷം മാനസിക വെല്ലുവിളി നേരിടുന്ന എട്ട് വയസുകാരനെ കണ്ടെത്തി. പിറന്നാൾ ദിനമായ ഡിസംബർ 3നാണ് മാതാപിതാക്കൾക്കരികിലേക്ക് കുട്ടി തിരികെയെത്തിയത്. ഡൽഹിയിലെ വീട്ടിൽ നിന്നും 2023 ഫെബ്രുവരി 15ന് രാത്രിയിലാണ് എട്ട് വയസുകാരനെ കാണാതായത്.

ഫെബ്രുവരി 17ന് കുട്ടിയുടെ അമ്മ ദേശീയ അന്വേഷണ ഏജൻസിയിൽ മകനെ കാണാതായതായി പരാതി നൽകി. തുടർന്ന് അന്വേഷണ സംഘം സമീപ പ്രദേശങ്ങൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിൽ വ്യാപക തിരച്ചിൽ നടത്തി. പരിശോധനയിൽ കുട്ടി എവിടെയാണെന്ന് ഒരു സൂചനയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡിസിപി നിഥിൻ വത്സൻ പറഞ്ഞു.

പിന്നീട് ​ഗാസിയാബാദിലെ ഗോവിന്ദ് പുരത്തുള്ള ഘരോണ്ട സ്‌പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസിയിൽ കുട്ടിയുള്ളതായി  അധികൃതർക്ക് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണ സംഘം കുടുംബാഗങ്ങളോടോപ്പം സ്ഥലത്തെത്തി കുട്ടി അതുതന്നെയാണെന്ന് സ്ഥിരീകരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home