മുൻ സിബിഐ ഡയറക്ടർ വിജയ് ശങ്കർ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 01:58 PM | 0 min read

ന്യൂഡൽഹി > മുൻ സിബിഐ ഡയറക്ടർ വിജയ് ശങ്കർ(76)  അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉത്തർപ്രദേശ് കേഡറിലെ 1969 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു വിജയ് ശങ്കർ. 2005 ഡിസംബർ 12 മുതൽ 2008 ജൂലൈ 31 വരെ സിബിഐ തലവനായിരുന്നു. പ്രമാദമായ നിരവധി കേസുകൾ വിജയ് ശങ്കർ മേധാവിയായിരുന്ന കാലത്ത് നടന്നിട്ടുണ്ട്. സിബിഐ ഡയറക്ടറാകുന്നതിന് മുമ്പ് ദേശീയ ദുരന്ത നിവാരണ സേനയുടെയും സിവിൽ ഡിഫൻസ്, ഹോം ഗാർഡ്‌സിന്റെയും തലവനായിരുന്നു. 1990 കളിൽ ജമ്മു കശ്മീരിൽ ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home