അസമിൽ നിന്ന്‌ പുറത്താക്കപ്പെട്ടവർ മണിപ്പൂർ സ്വദേശികളാണെങ്കിൽ മാത്രം സംസ്ഥാനത്തേക്ക്‌ വരാം; ബിരേൻ സിങ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 09:58 AM | 0 min read

ഇംഫാൽ > അസമിലെ കർബി ആംഗ്ലോങ്ങിൽ കുടിയൊഴിക്കപ്പെട്ടവരിൽ മണിപ്പൂർ നിവാസികളോ മണിപ്പൂരിൽ പൂർവികരായിട്ടുള്ളവരോ ഉണ്ടെങ്കിൽ  അവർക്ക്‌ മണിപ്പൂരിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന്‌  മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്‌.

അസമിലെ കർബി ആംഗ്ലോങ്ങിൽ നിന്ന് കുക്കികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. "കുടിയേറ്റം സംബന്ധിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ അത് പരിശോധിച്ചുവരികയാണ്. അവർ അവിടെ താമസിക്കുന്നവരാണെങ്കിൽ അതായത്‌ 1961-ന് മുമ്പ് സ്ഥിരതാമസമാക്കിയവരാണെങ്കിൽ അവർക്ക്‌ മണിപ്പൂരിലെ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാം' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.



 



deshabhimani section

Related News

View More
0 comments
Sort by

Home