കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു

ലക്നൗ > കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ദാമിനി(22) ആണ് മരിച്ചത്. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഗീസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നവംബർ 22-നായിരുന്നു ദാമിനിയുടെയും ദീപകിന്റെയും വിവാഹം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.









0 comments