ലൈംഗിക പീഡനം: കോൺഗ്രസ് നേതാവിനെ പുറത്താക്കി

ബംഗളൂരൂ > ലൈംഗിക പീഡനക്കേസിനെത്തുടർന്ന് ബി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽനിന്നും പുറത്താക്കിയതായി കർണാടക കോൺഗ്രസ്. കെപിസിസി ഡിസിപ്ലിനറി ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ റഹ്മാൻ ഖാൻ പത്രക്കുറിപ്പിലൂടെയാണ് ഗുരപ്പ നായിഡുവിനെ അടുത്ത ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചത്. പ്രതി ചെയർമാനായ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന 38 കാരിയായ യുവതിയുടെ പരാതിയിൽ നവംബർ 26നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.









0 comments