പീഡന വീഡിയോ പുറത്താക്കുമെന്ന് ഭീഷണി; ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച് 17കാരി; പ്രതികൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:30 PM | 0 min read

ലഖ്നൗ > പീഡന വീഡിയോ പുറത്തുവരുമെന്ന് പേടിച്ച് 17കാരി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ പകർത്തുകയും ഓൺലൈനിൽ പങ്കുവെക്കുമെന്ന് പറഞ്ഞ്
പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വെള്ളിയാഴ്ചയാണ് പെൺകുട്ടി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യുന്നു. പെൺകുട്ടി ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

നവംബർ 23ന് പെൺകുട്ടി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. പ്രതികളിലൊരാൾ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home