ഇന്ത്യൻ പതാകയോട് അനാദരവ് കാട്ടി; ബംഗ്ലാദേശികളെ ഇനി ചികിത്സിക്കില്ലെന്ന് കൊൽക്കത്തയിലെ ആശുപത്രി

ന്യൂഡൽഹി > ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ഇനി ചികിത്സിക്കില്ലെന്ന് കൊൽക്കത്തയിലെ മണിക്തല ഏരിയയിലെ ഒരു ആശുപത്രി അറിയിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശിൽ ഇസ്കോണുമായി ബന്ധപ്പെട്ട അതിക്രമങ്ങളിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ബംഗ്ലാദേശി രോഗികളെ ഇനി ചികിത്സിക്കില്ലെന്ന് ജെഎൻ റേ ആശുപത്രി അറിയിച്ചത്. ബംഗ്ലാദേശിലെ പൗരന്മാർ ഇന്ത്യൻ പതാകയോട് അനാദരവ് കാട്ടിയ സംഭവങ്ങളെ തുടർന്നാണ് തീരുമാനമെന്ന് ജെഎൻ റേ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുന്നതിനെതിരെ സമാനമായ നടപടികൾ സ്വീകരിക്കാൻ കൊൽക്കത്തയിലെ മറ്റ് ആരോഗ്യ പരിപാലന സ്ഥാപനങ്ങളോടും ഇവർ ആവശ്യപ്പെട്ടു . "ത്രിവർണ്ണ പതാകയെ അപമാനിക്കുന്നത് കണ്ട് ബംഗ്ലാദേശികളെ ചികിത്സിക്കുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. അവരുടെ സ്വാതന്ത്ര്യത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, എന്നിട്ടും അവരുടെ ഇന്ത്യാ വിരുദ്ധ വികാരങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. മറ്റ് ആശുപത്രികളും ഞങ്ങളെ പിന്തുണയ്ക്കുമെന്നും സമാനമായ നടപടികൾ സ്വീകരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു"വെന്ന് ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.









0 comments