വാരാണസിയിൽ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:42 PM | 0 min read

വാരാണസി > വാരാണസിയിൽ റെയിൽവേ സ്റ്റേഷനു സമീപം വൻ തീപിടിത്തം. 200 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. വാരാണസിയിലെ കാന്ത് റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം ഫയർ എഞ്ചിനുകളെത്തി രണ്ട് മണിക്കൂറോളമെടുത്താണ് തീയണച്ചത്. റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തുണ്ട്. സംഭവത്തിൽ ആളപായമില്ല. ഷോർട്ട് സർക്ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. ബൈക്കുകൾക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. റെയിൽവേ ജീവനക്കാരുടേതാണ് കത്തിനശിച്ച വാഹനങ്ങളിൽ ഏറെയും.



deshabhimani section

Related News

View More
0 comments
Sort by

Home