അമിയ കുമാർ ബാഗ്‌ചി അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 10:23 AM | 0 min read

കൊൽക്കത്ത > പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനും ചരിത്രകാരനുമായ അമിയ കുമാർ ബാഗ്‌ചി (88) അന്തരിച്ചു. കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്റ്റഡീസ്‌ സ്ഥാപക ഡയറക്‌ടർ, സെന്റർ ഫോർ സ്റ്റഡീസ്‌ ഓഫ്‌ സോഷ്യൽ സയൻസസിന്റെ ആർബിഐ ചെയർ മുൻ പ്രൊഫസർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു. ഇന്ത്യൻ ബാങ്കിങ്‌, ധനകാര്യം എന്നീ മേഖലകളുടെ ചരിത്രത്തിൽ വൈദഗ്‌ധ്യം നേടിയ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഔദ്യോഗിക ചരിത്രകാരനായും പ്രവർത്തിച്ചു. ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം 1900–1939, എസ്‌ബിഐയുടെ പരിണാമം തുടങ്ങി നിരവധി പുസ്‌തകങ്ങൾ രചിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൻകീഴിൽ രാജ്യത്ത്‌ നടക്കുന്ന തീവ്രഹിന്ദുത്വ കടന്നാക്രമണങ്ങളുടെ ശക്തനായ വിമർശകനായിരുന്നു ബാഗ്‌ചി. 2005ൽ അദ്ദേഹം പത്മശ്രീ പുരസ്‌കാരത്തിന്‌ അർഹനായി. കൊൽക്കത്ത പ്രസിഡൻസി കോളേജ്‌, കേംബ്രിഡ്‌ജ്‌ സർവകലാശാല (ജീസസ്‌ കോളേജ്‌) എന്നിവിടങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home