മനുഷ്യക്കടത്ത് 6 സംസ്ഥാനങ്ങളിൽ എൻഐഎയുടെ പരിശോധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 10:24 AM | 0 min read

ന്യൂഡൽഹി > യുവാക്കളെ ജോലിക്കെന്ന്‌ പറഞ്ഞ്‌ വിദേശത്തേക്ക്‌ മനുഷ്യക്കടത്ത് നടത്തുന്ന സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തി. വ്യാഴാഴ്ച ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സൈബർ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന കോൾ സെന്ററുകളിലേക്കാണ്‌ ഇവരെ  ജോലിക്കായി കൊണ്ടുപോകുന്നത്‌.

ഒരു സംഘം ഇന്ത്യൻ യുവാക്കളെ ജോലിയുടെ പേരിൽ വിദേശത്തേക്ക് പ്രലോഭിപ്പിച്ച് കടത്തുകയും സൈബർ തട്ടിപ്പിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കോൾ സെന്ററുകളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി ബിഹാറിലെ ഗോപാൽഗഞ്ച്‌ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ്‌ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്‌.  

തട്ടിപ്പു സംഘത്തിനായി ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home