കനൗജിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം: 5 ഡോക്ടർമാർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 04:47 PM | 0 min read

ലക്നൗ > ഉത്തർപ്രദേശിലെ കനൗജിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് ഡോക്ടർമാർ മരിച്ചു. ലക്നൗ- ആ​ഗ്ര എക്സ്പ്രസ് വേയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ലക്നൗവിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച ശേഷം റോഡിന്റെ മറുവശത്തേക്ക് മറിയുകയായിരുന്നു. തുടർന്ന് എതിർദിശയിലേക്ക് പോവുകയായിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറി.

യുപി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൻ സയൻസസിലെ ഡോക്ടർമാരായ ആ​ഗ്ര സ്വദേശി ഡോ. അനിരുദ്ധ് ശർമ (29), രവി ദാസ് ന​ഗറിൽ നിന്നുളഅള സന്തോഷ് മൗര്യ (30), കനൗജ് സ്വദേശി അരുൺ കുമാർ (32), ബറേലി സ്വദേശി നരേന്ദ്ര ​ഗം​ഗംവാർ (32), ബിന്ജോരെ സ്വദേശി രാകേഷ് സിങ് (36) എന്നിവരാണ് മരിച്ചത്.

കാർ അമിതവേ​ഗതയിലായിരുന്നുവെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും യുപി പൊലീസ് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home