തമിഴ്‌നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 10:38 PM | 0 min read

ചെന്നൈ > തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം  രൂപപ്പെട്ടതോടെയാണ് മഴ ശക്തി പ്രാപിച്ചത്. ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം ഉൾപ്പെടെയുള്ള കാവേരി ഡെൽറ്റ പ്രദേശങ്ങളിലാണ് തീവ്ര മഴ പെയ്തത്. പ്രദേശങ്ങളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ മുൻകരുതൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗം ചേർന്നു. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. 30 രക്ഷാപ്രവർത്തകരുള്ള എൻഡിആർഎഫിൻ്റെ നാലാം ബറ്റാലിയനിൽ നിന്നുള്ള രണ്ട് കനൈൻ യൂണിറ്റുകൾ  ഉൾപ്പെടെ ഏഴ് ടീമുകളെയാണ് പ്രദേശത്ത് ചുമതലപ്പെടുത്തിയത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവയുൾപ്പെടെ ഒൻപത് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും നവംബർ 27 ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home