സ്ഫോടനത്തിൽ വീടുകൾ തകർന്നു: മധ്യപ്രദേശിൽ നാല് മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 05:51 PM | 0 min read

ഭോപ്പാൽ > സ്ഫോടനത്തിൽ വീടുകൾ തകർന്ന് മധ്യപ്രദേശിൽ നാലുപേർ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. മുനേറ ജില്ലയിലെ റാത്തോറിൽ ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. മൂന്നു വീടുകളാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘവും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.

പരിശോധനയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ​ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയാണോ സ്ഫോടനത്തിന് കാരണമെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home