കല്‍വാനില്‍ ചെങ്കൊടി പാറുന്നു; ആദ്യ റൗണ്ടുകളിൽ സിപിഐ എമ്മിന് ലീഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 10:55 AM | 0 min read

മുംബൈ > മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ നാസിക് ജില്ലയിലെ കൽവാൻ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത് ലീഡ് ചെയ്യുന്നു. ആദ്യ മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ 2928 വോട്ടുകളുടെ ഭൂരിപക്ഷമാണ് ​ഗാവിതിന്. എൻസിപി (അജിത്‌ പവാർ) സ്ഥാനാർഥി നിതിൻ പവാർ ആണ്‌ ഗാവിത്തിന്റെ പ്രധാന എതിരാളി.

കൽവാനിൽ 2019ൽ ഒറ്റക്ക്‌ മത്സരിച്ച സിപിഐ എം 80,281 വോട്ട്‌ സമാഹരിച്ചിരുന്നു. ആദിവാസികൾക്കും കർഷകർക്കുമായി നിരവധി പോരാട്ടം നയിച്ച ഗാവിത്‌ മണ്ഡലത്തിലെ സുപരിചിത മുഖമാണ്‌. ഏഴുതവണ സിപിഐ എം ജയിച്ച എസ്‌ടി സംവരണ മണ്ഡലമാണ്‌ കൽവാൻ.

സിറ്റിങ് സീറ്റായ ദഹാനു മണ്ഡലത്തിൽ മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ സിപിഐ എം സ്ഥാനാർഥി വിനോദ് നികോളെ 550 വോട്ടുകൾക്ക് രണ്ടാമതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home