യുപി ഉപതെരഞ്ഞെടുപ്പ്‌; അഖിലേഷ് യാദവിന്റെ കർഹാൽ എസ്‌പിയ്ക്കു തന്നെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 09:57 AM | 0 min read

ന്യൂഡൽഹി > ഉത്തർപ്രദേശിലെ കർഹാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി (എസ്‌പി)യ്ക്ക്‌ ലീഡ്‌.  ആദ്യ ഒരു റൗണ്ട്‌ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ എസ്‌പിയുടെ തേജ്‌  പ്രതാപ്‌ യാദവ്‌ 18006 വോട്ടുകൾക്കാണ്‌  മുന്നിട്ടു നിൽക്കുന്നത്‌. ബിജെപിയുടെ അനുജേഷ് പ്രതാപ് സിങാണ്‌ രണ്ടാം സ്ഥാനത്ത്‌.  എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അനന്തരവനാണ്‌ തേജ്‌  പ്രതാപ്‌.  

മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമായ കർഹാൽ എസ്പിയുടെ ശക്തികേന്ദ്രമാണ്‌. 2002-ൽ മാത്രമാണ്‌  ബിജെപിയ്ക്ക്‌ ഇവിടെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്‌. 1993 മുതൽ എസ്പിയുടെ കോട്ടയാണ്‌ കർഹാൽ.

കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സിറ്റിംഗ് എംഎൽഎയായിരുന്ന അഖിലേഷ് യാദവ് രാജിവച്ചതിനെ തുടർന്നാണ് കർഹാലിൽ ഉപതെരഞ്ഞെടുപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Home