അസറാം ബാപുവിന്റെ ജാമ്യ ഹർജിയിൽ ഗുജറാത്ത്‌ സർക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 01:03 PM | 0 min read

ന്യൂഡൽഹി > ലൈംഗികാതിക്രമക്കേസിൽ ആരോഗ്യ കാരണങ്ങളാൽ ജാമ്യം വേണമെന്ന്‌ ആവശ്യപ്പെട്ട്‌  സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപു സമർപ്പിച്ച ഹർജിയിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച്‌  സുപ്രീം കോടതി.

പോക്‌സോ കേസായതിനാൽ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രമേ  കോടതിക്ക്‌ ഇക്കാര്യമ പരിഗണിക്കാൻ സാധിക്കുകയുള്ളുയെന്ന്‌ ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഗുരുതരരോഗങ്ങളുള്ളതിനാൽ കേസിൽ ജാമ്യം വേണമെന്ന്‌  ആസാറാം ബാപ്പുവിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു വാദിച്ചു. മൂന്നാഴ്ചയ്ക്കകം സംസ്ഥാന സർക്കാരിനോട് സംഭവത്തിൽ പ്രതികരണം നൽകാൻ കോടതി ആവശ്യപ്പെട്ടു.

പോക്‌സോ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആസാറാം പലരും തന്റെ ആശ്രമം പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നതായും പറഞ്ഞു. താൻ മാധ്യമ വിചാരണയുടെയും ഗൂഢാലോചനകളുടെയും ഇരയാണെന്ന് അവകാശപ്പെട്ട് ശിക്ഷയും ജാമ്യവും താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 2024 ആഗസ്തിൽ ശിക്ഷ നിർത്തിവയ്ക്കാനുള്ള ആസാറാമിന്റെ അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.  സൂറത്ത് സ്വദേശിയായ യുവതിയാണ് 2013ൽ അഹമ്മദാബാദിലെ ആശ്രമത്തിൽവച്ച് ബലാത്സം​ഗത്തിന് ഇരയായതായി പരാതി നൽകിയത്. 2013 ആ​ഗസ്‌ത് 13ന് രാജസ്ഥാൻ പൊലീസാണ് അസറാം ബാപുവിനെ പിടികൂടിയത്. അന്നുമുതൽ അസറാം ജയിലിലാണ്. എഴുപതുകളിൽ സബർമതി നദീതീരത്ത് ആശ്രമം സ്ഥാപിച്ച അസറാം നാലുപതിറ്റാണ്ടിനിടെ രാജ്യത്തിന് അകത്തും പുറത്തും 400ലേറെ ആശ്രമങ്ങളും 10,000 കോടി ആസ്‌തിയുമുള്ള ആത്മീയശൃംഖലയുടെ  അധിപനായി.

 



deshabhimani section

Related News

View More
0 comments
Sort by

Home