ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാരിന്‌ നടപടിയെടുക്കാം ; നിലപാടറിയിച്ച്‌ കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 03:19 AM | 0 min read


ന്യൂഡൽഹി
ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥർക്ക്‌ എതിരെ സംസ്ഥാന സർക്കാരുകൾക്ക്‌ നടപടി എടുക്കാമെന്ന്‌ കേന്ദ്രസർക്കാർ. പേഴ്‌സണൽ, ട്രെയിനിങ് മന്ത്രാലയമല്ല നടപടി എടുക്കേണ്ടതെന്നും കൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം ഒക്ടോബർ 24ന്‌ പുറപ്പെടുവിച്ച സർക്കുലർ അഡീഷണൽ സോളിസിറ്റർ ജനറൽ അശോക്‌ കെ ആർ ചക്രബർത്തി ഡിവിഷൻബെഞ്ചിന്‌ കൈമാറി.

കൊൽക്കത്തയില്‍ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട  ഡോക്ടറുടെ പേര്‌ വെളിപ്പെടുത്തിയ മുൻ പൊലീസ്‌ കമീഷണർ വിനീത്‌ ഗോയലിന്‌ എതിരെ നടപടി എടുക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥർക്ക്‌ എതിരെ നടപടികൾ സ്വീകരിക്കേണ്ടത്‌ കേന്ദ്രസർക്കാരാണോ സംസ്ഥാനസർക്കാരുകളാണോയെന്ന ചോദ്യമുയർന്നത്‌. കേസ്‌ ഡിസംബർ 23ലേക്ക്‌ മാറ്റി.
 



deshabhimani section

Related News

View More
0 comments
Sort by

Home