യുപിയിൽ ബുർഖ ധരിച്ചെത്തിയവര്‍ക്ക് പ്രത്യേക പരിശോധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 01:59 AM | 0 min read


ലഖ്‌നൗ
യുപിയില്‍ ഒമ്പത് സീറ്റിലേക്ക് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബുർഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടർമാരെ പ്രത്യേകം പരിശോധിക്കണമെന്ന്‌ ആവശ്യമുയര്‍ത്തി ബിജെപി. ബുർഖ ധരിച്ച്‌ കള്ളവോട്ട്‌ ചെയ്യാനെത്തുന്നവരുടെ എണ്ണം കൂടുന്നുവെന്നും പ്രത്യേക പരിശോധന വേണമെന്നും  മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർക്കയച്ച കത്തിൽ ബിജെപി ആവശ്യപ്പെട്ടു. 

അതേസമയം ബൂത്തിനുപുറത്ത്‌ പൊലീസുകാർ തിരിച്ചറിയൽ രേഖ പരിശോധിക്കുന്ന നടപടിക്കെതിരെ സമാജ്‌വാദി പാർടി രംഗത്തെത്തി. രണ്ടുപൊലീസുകാർ വോട്ടർമാരോട്‌ ഐഡികാർഡ്‌ ചോദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച സമാജ്‌വാദി പാർടി മേധാവി അഖിലേഷ്‌ യാദവ്‌ വിഷയത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. മുസഫർനഗറിൽ സ്ത്രീക്ക്‌നേരെ തോക്കുചൂണ്ടിയടുക്കുന്ന പൊലീസുകാരന്റെ ദൃശ്യവും അഖിലേഷ്‌ യാദവ്‌ പുറത്തുവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home