യുപി നിയമസഭ ഉപതെരഞ്ഞെടുപ്പ്‌; ബിജെപി കൃത്രിമം കാണിച്ചെന്ന് സമാജ്‌വാദി പാർടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 07:02 PM | 0 min read

ലഖ്‌നൗ> ഉത്തർപ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ  ബിജെപി കൃത്രിമം കാണിച്ചെന്ന് സമാജ്‌വാദി പാർടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഭരണസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകക്ഷിയായ ബിജെപി തെരഞ്ഞെടുപ്പിൽ നടത്തിയ വിവിധ മണ്ഡലങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് തന്റെ പാർടി തെരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസി) പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടുകളിലൂടെയല്ല കൃത്രിമത്വത്തിലൂടെ വിജയിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന്‌ അഖിലേഷ് യാദവ് പറഞ്ഞു. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ചില മണ്ഡലങ്ങളിലെ പൊലീസുകാർ വോട്ടുചെയ്യുന്നതിൽ നിന്ന് വോട്ടർമാരെ തടയുന്നുവെന്ന് എസ്‌പി ആരോപിച്ചു.  അതേസമയം ഭരണകക്ഷിയായ ഭാരതീയ ജനതാ പാർടി (ബിജെപി) അവകാശപ്പെട്ടത് ബുർഖ ധരിച്ചവരെയാണ്‌ പൊലീസ്‌ പരിശോധിച്ചതെന്നാണ്‌. ബുർഖ ധരിച്ച സ്ത്രീകൾ വ്യാജവോട്ട്‌ ചെയ്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ പറഞ്ഞാണ്‌ ബിജെപി വിഷയത്തെ ന്യായീകരിക്കുന്നത്‌. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇടപെടണമെന്ന് എസ്പി ആവശ്യഴപ്പട്ടു.






 



deshabhimani section

Related News

View More
0 comments
Sort by

Home