കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:37 PM | 0 min read

ചെന്നൈ > കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ  സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ഡി കൃഷ്ണകുമാർ, ജസ്റ്റിസ് പി ബി ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കേസിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തി പത്തോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കള്ളക്കുറിച്ചിയിൽ അനധികൃത മദ്യം കഴിച്ച് 68 പേരാണ് മരിച്ചത്.

സിബി സിഐഡിയോട്  കേസ് ഫയലുകൾ സിബിഐക്ക് കൈമാറാനും അന്വേഷണത്തിൽ സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. അന്വേഷണം കഴിയുന്നത്ര വേഗത്തിലാക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു. സംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിലാണ് ഉത്തരവ്.

ജൂലൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ, ഹോസ്റ്റൽ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home